മോഹന്‍ലാല്‍ വീണ്ടും കേണല്‍ മഹാദേവനാവുന്ന മേജര്‍ രവി ചിത്രം 1971: ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ ഫസ്റ്റ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി ചിത്രത്തില്‍ മേജര്‍ മഹാദേവന് പുറമെ മഹാദേവന്റെ അച്ഛന്‍ മേജര്‍ സഹദേവന്റെകൂടി ഇരട്ടവേഷണം അണിയുന്ന മോഹന്‍ലാല്‍ തന്നെയാണ് പോസ്റ്റര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.
1971ലെ ഇന്ത്യാ-പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം രാജസ്ഥാനിലാണ് മുഖ്യഭാഗവും ചിത്രീകരിച്ചത് ഏതാനും ഭാഗങ്ങള്‍ പെരുമ്പാവൂര്‍ പ്രത്യേകം സെറ്റൊരുക്കിയും ചിത്രീകരിച്ചിരുന്നു മേജര്‍ രവി-മോഹന്‍ലാല്‍ ടീമിന്റെ മേജര്‍ മഹാദേവന്‍ സീരീസിലെ നാലാമത്തെ ചിത്രമാണിത്. ഹനീഫ് മുഹമ്മദ് നിര്‍മിക്കുന്ന ചിത്രത്തില്‍ അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരിഷും അരുണോദയ് സിങ്ങുമാണ് മറ്റ് പ്രധാന താരങ്ങള്‍. രണ്‍ജി പണിക്കരും സുധീര്‍ കരമനയും സൈജു കുറുപ്പും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്നുണ്ട്.
You must be logged in to post a comment Login