Every time Manju Warrier is the Lady Superstar of the Malayalam Film Industry.
Saubin Shahir is one of the most talented actors of the new generation.
They are preparing a movie with the heroine and hero.
The movie titled Vellarikkappattanam is directed by Mahesh Vettiar. Produced by Full On Studios.
Written by journalist Sarath Krishna and directed by him.
This is Mahesh’s first film with years of experience in animation and advertising.
The novelty of the film is the novelty when Saubin and Manju get together.
The story is family-oriented. It stars Manju and Saubin as equally important characters.
Leading Malayalam actors also act with them.
“All my new characters are enthusiastically received. It has the distinction of starring alongside Saubin.
He has known the director and screenwriter of this film for many years. They have created interesting stories and moments, ”says Manju Warrier.
” The story of this film is told during a journey. Liked it soon. The character is different from everything I’ve ever done. Overall an interesting
the item ” -Soub’s words.
Jayesh Nair is the cinematographer. Editing by Appu Bhattathiri and Arjun Benn.
Songs by Vinayak Sasikumar Sachin Shankar Mannath, who works with Rahman, composes the music.
Jyotish Shankar is the production designer. Production Controller Benny Kattappana.
The shooting will start as soon as the filming starts after Kovid controls.
മലയാളത്തിലെ സൂപ്പർസ്റ്റാർ എന്ന പദവിയുടെ തിളക്കത്തിലാണ് എന്നും മഞ്ജുവാര്യർ.പുതുതലമുറ നായകരിൽ പ്രതിഭകൊണ്ട് കൈയൊപ്പിട്ട നടനാണ് സൗബിൻ ഷാഹിർ.
ഇവർ നായികയും നായകനുമായി ഒരു സിനിമ ഒരുങ്ങുന്നു. വെള്ളരിക്കാപ്പട്ടണം എന്നുപേരിട്ട സിനിമ സംവിധാനം ചെയ്യുന്നത് മഹേഷ് വെട്ടിയാറാണ്. ഫുൾ ഓൺ സ്റ്റുഡിയോസാണ് നിർമാണം..
മാധ്യമപ്രവർത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേർന്നാണ് രചന. ആനിമേഷനിലും പരസ്യസംവിധാനരംഗത്തും വർഷങ്ങളുടെ പരിചയസമ്പത്തുള്ള മഹേഷിന്റെ ആദ്യ സിനിമയാണിത്. സൗബിനും മഞ്ജുവും.ഒത്തുചേരുമ്പോഴുള്ള പുതുമയാണ് ചിത്രത്തിന്റെ രസച്ചരട്.
കുടുംബപശ്ചാത്തലത്തിലുള്ളതാണ് കഥ. മഞ്ജുവും സൗബിനും തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ്.ഇതിൽ അവതരിപ്പിക്കുന്നത്. ഇവർക്കൊപ്പം മലയാളത്തിലെ മുൻനിര താരങ്ങളും വേഷമിടുന്നു.
‘‘എന്റെ എല്ലാ പുതിയ കഥാപാത്രങ്ങളെയും ആവേശത്തോടെയാണ് സ്വീകരിക്കാറുള്ളത്.ഇതിൽ സൗബിനൊപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ഈ സിനിമയുടെ സംവിധായകനെയും.തിരക്കഥാകൃത്തിനെയും വർഷങ്ങളായി പരിചയമുണ്ട്. രസകരമായ കഥയും മുഹൂർത്തങ്ങളുമാണ് അവർ സൃഷ്ടിച്ചിരിക്കുന്നത്’’ -മഞ്ജുവാര്യർ പറയുന്നു.
‘‘ഒരു കാർയാത്രയ്ക്കിടെയാണ് ഈ സിനിമയുടെ കഥകേൾക്കുന്നത്. പെട്ടെന്നുതന്നെ ഇഷ്ടമായി.ഞാൻ ഇതുവരെ ചെയ്തവയിൽനിന്നെല്ലാം വ്യത്യസ്തനാണ് ഇതിലെ കഥാപാത്രം. മൊത്തത്തിൽ രസമുള്ള ഒരു ഐറ്റമാണ്’’ -സൗബിന്റെ വാക്കുകൾ.
ജയേഷ് നായരാണ് ഛായാഗ്രഹണം. അപ്പു ഭട്ടതിരിയും അർജുൻ ബെന്നും ചേർന്ന് എഡിറ്റിങ് നിർവഹിക്കുന്നു.വിനായക് ശശികുമാറിന്റെ ഗാനങ്ങൾക്ക് എ.ആർ. റഹ്മാനോടൊപ്പം പ്രവർത്തിക്കുന്ന സച്ചിൻ ശങ്കർ മന്നത്ത് സംഗീതം പകരുന്നു.
ജ്യോതിഷ് ശങ്കറാണ് പ്രൊഡക്‌ഷൻ ഡിസൈനർ. പ്രൊഡക്‌ഷൻ കൺട്രോളർ ബെന്നി കട്ടപ്പന. കോവിഡ് നിയന്ത്രണങ്ങൾക്കുശേഷം.
സിനിമാപ്രവർത്തനങ്ങൾ ആരംഭിക്കുന്നമുറയ്ക്ക് ഷൂട്ടിങ് തുടങ്ങും.
You must be logged in to post a comment Login